ശസ്ത്രക്രിയയ്ക്ക് എത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു
അണ്ഡാശയത്തിലെ മുഴനീക്കം ചെയ്യാനെത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു. റഷ്യയിലാണ് സംഭവം. സലൈന്‍ ലായനി കൊടുക്കുന്നതിന് പകരം ഫോര്‍മാലിന്‍ ലായനിയാണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചത്. അണ്ഡാശയത്തിലെ ചെറിയ മുഴ നീക്കം ചെയ്യാനാണ് എക്കാത്തറീന ഫെദ്യേവ എന്ന യുവതി ആശുപത്രിയില്‍ എത്തിയത്. ഡോക്ടറുടെ അശ്രദ്ധമൂലമാണ് ഫോര്‍മാലിന്‍ മാറിയത്. അബദ്ധം മനസിലാക്കിയ ഡോക്ടര്‍മാര്‍ ഫെദ്യേവയുടെ വയര്‍ ക്ലീന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. യുവതിയുടെ ആന്തരികാവയവങ്ങള്‍ പതുക്കെ പതുക്കെ പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here