മുടി മുതൽ പാദം വരെ എല്ലാം പച്ച; 20 വർഷമായി പച്ച മാത്രം അണിയുന്ന സ്ത്രീ

green lady of brooklyn

പച്ച വസ്ത്രം, പച്ച ചെരുപ്പ്, പച്ച കണ്ണട എന്തിനേറെ തലമുടിയുടെ നിറം പോലും പച്ച…കുട്ടികളുടെ കഥയിലെ കഥാപാത്രത്തിന്റെ വിവരണം പോലെ തോന്നിക്കുമെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ജീവിക്കുന്ന ഒരു സ്ത്രീ ഉണ്ട്. ‘ഗ്രീൻ ലേഡി ഓഫ് ബ്രൂക്ലിൻ’ എന്ന പേരിൽ അറിയപ്പെടുന്ന എല്‌സബക്ക് സ്വീറ്റ്ഹാർട്ടാണ് ഈ വിവരണത്തിനുടമ.

73 വയസ്സുകാരിയായ എലിസബത്ത് 20 വർഷമായി പച്ചയല്ലാതെ വേറൊരു നിറം അണിഞ്ഞിട്ട്. ഇവരുടെ വീട്ടിലും എല്ലാം പച്ചയാണ്. പച്ച കർട്ടനുകൾ, പച്ച ഫഌവർ പോട്ടുകൾ, പച്ച ഫോട്ടോ ഫ്രെയിം, പച്ച പാത്രങ്ങൾ, പച്ച ചീപ്പ്, പച്ച ബ്രഷ് എന്നിങ്ങനെ എല്ലാം പച്ചയിൽ കുളിച്ച് !

green lady of brooklyn

കാനഡയിലെ നോവ സ്‌കോട്ടിയ സ്വദേശിനിയായ ലെിസബത്ത് അച്ഛനെ കാണാൻ ഫ്‌ളോറിഡയിലേക്ക് നടത്തിയ യാത്രയിലാണ് പച്ച നിറത്തോട് പ്രണയം തോന്നുന്നത്. ആദ്യം പച്ച നിറത്തിലുള്ള പുൽത്തടകിടികളും പ്രകൃതിയും വരച്ച് പച്ച നിറത്തിന്റെ സൗന്ദര്യം ആസ്വദിച്ചുതുടങ്ങിയ എലിസബത്ത് പതിയെ തന്റെ ജീവിതത്തിലേക്കും പച്ച നിറം കൊണ്ടുവരികയായിരുന്നു.

green lady of brooklyn

എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിന് എലിസബത്തിന്റെ പക്കൽ ഒറ്റ ഉത്തരമേയുള്ളു. പച്ചയാണ് തന്റെ ഇഷ്ട നിറം. പച്ച തനിക്ക് സന്തോഷം നൽകുന്നു.

green lady of brooklyn

green lady of brooklyn

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top