ഹാരിസൺ കേസ്; ഇന്ന് ഹൈക്കോടതിയുടെ നിർണ്ണായക വിധി

harrison case hc to declare verdict today

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള തോട്ടഭൂമി സർക്കാർ ഏറ്റെടുത്തതിനെതിരെ കമ്പനി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മാസങ്ങൾ നീണ്ട വാദങ്ങൾക്കൊടുവിലാണ് കേസിൽ ഡിവിഷൻബെഞ്ച് തീർപ്പ് കൽപ്പിക്കുന്നത് . തോട്ടഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിരവധി തർക്കങ്ങൾക്ക് ഈ വിധിയോടെ തീരുമാനമാകും.

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ളതും അവർ വിറ്റതുമായ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലുള്ള തീർപ്പാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കുക. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ജില്ലകളിലായി കമ്പനിയുടെ കൈവശമുള്ള 38,171 ഏക്കർ ഭൂമി തിരിച്ചെടുക്കണമെന്നായിരുന്നു സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ റിപ്പോർട്ട്.

ഇതിനെ ചോദ്യം ചെയ്ത് കൈവശക്കാരായ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതി സിഗിംൾ ബ!ഞ്ചിനെ സമീപിച്ചെങ്കിലും നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് കോടതി അനുമതി നൽകി. ഇതോടെ കൈവശക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top