അള്‍ജീരിയയിലെ സൈനിക വിമാനാപകടം; മരണം 257

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 257 ആയി. മരിച്ചവരില്‍ 10 പേര്‍ വിമാനജീവനക്കാരാണെന്ന് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രാജ്യതലസ്ഥാനമായ അല്‍ജീഴ്‌സിലെ വിമാനത്താവളത്തിനടുത്തായാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 200 ഓളം സൈനികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. അ​ൾ​ജീ​രി​യ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ബെ​ച്ചാ​റി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 14 ആം​ബു​ല​ൻ​സു​ക​ളും പ​ത്ത് ട്ര​ക്കു​ക​ളും പ്ര​ദേ​ശ​ത്ത് എ​ത്തി​യ​താ​യും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top