ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് സഹോദരന്‍

sreejith

വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്ന് സ​ഹോ​ദ​ര​ൻ സ​ജി​ത്. ത​ന്നെ​യും ശ്രീ​ജി​ത്തി​നെ​യും മാ​റി​മാ​റി പോ​ലീ​സു​കാ​ർ മ​ർ​ദ്ദിച്ചെന്നും സജിത്ത് പറയുന്നു. വ​രാ​പ്പു​ഴ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ർ​ദ​ന​ം.

സ്റ്റേ​ഷ​നു പു​റ​ത്തു​വ​ച്ച് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ശ്രീ​ജി​ത്തി​നെ മ​ർദ്ദിച്ചിരുന്നു.  ശ്രീജിത്തിന്റെ ​ മ​ര​ണം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ ക്ഷ​തം മൂ​ല​മെ​ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top