മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന് സ്റ്റേ

മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന സാജിദ് യാഹിയ ചിത്രം ‘മോഹന്‍ലാല്‍’ പ്രതിസന്ധിയില്‍. ചിത്രത്തിനെതിരെ തൃശൂര്‍ ജില്ലാ കോടതിയുടെ സ്റ്റേ ഉത്തരവ്. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. തന്റെ സമാഹാരത്തിലെ കഥ മോഷ്ടിച്ചെന്നാണ് കലവൂര്‍ രവികുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top