ഫ്ളവേഴ്സിന് ഇന്ന് മൂന്നാം പിറന്നാള്‍

flowers

ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്ളവേഴ്സ് ചാനലിന് ഇന്ന് മൂന്ന് വയസ്. സംപ്രേക്ഷണം ആരംഭിച്ച് നിലനില്‍ക്കാന്‍ പാടുപെടുന്ന ചാനലുകള്‍ക്കിടയിലേക്ക് ഫ്ളവേഴ്സ് കടന്നുവരുന്നത് മൂന്ന് വര്‍ഷം മുമ്പ് ഇത് പോലൊരു ഒരു വിഷുകാലത്തിലാണ്. ഇനി ഒരു ചാനലിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ച മലയാളികള്‍ക്ക് മുന്നില്‍ ‘ഇങ്ങനെ ഒരു ജനകീയ ചാനലിന്റെ ആവശ്യം ഉണ്ടായിരുന്നു’ എന്ന് തെളിയിക്കാന്‍ ചുരുങ്ങിയ മാസങ്ങളാണ് ഫ്ളവേഴ്സ് ചാനലിന് വേണ്ടി വന്നത്. പിന്നീട് അങ്ങോട്ട് മലയാളികളുടെ സ്വീകരണമുറിയില്‍ ഫ്ളവേഴ്സ് ഒരുക്കിയ പൂക്കാലമാണ് പെയ്തിറങ്ങിയത്.

നിലവാരം പുലര്‍ത്തുന്ന പരിപാടികളിലൂടെയാണ് ഫ്ളവേഴ്സ് മലയാളികളുടെ പ്രിയ ചാനലായത്. മറ്റ് ചാനലുകളെ അപേക്ഷിച്ച് ടെലിവിഷന്‍ ലോകത്ത് മാത്രമല്ല ഫ്ളവേഴ്സിന് ആരാധകരുള്ളത്, മറിച്ച് സോഷ്യല്‍ മീഡിയയിലും കൂടിയാണ്. ഫെയ്സ്ബുക്കിലും യുട്യൂബിലും മറ്റ് ചാനലുകളേക്കാള്‍ എത്രയോ മുന്നിലാണ് ഫ്ളവേഴ്സ് ചാനല്‍. കുട്ടികളേയും, മുതിര്‍ന്നവരേയും, സ്ത്രീകളേയും, കൗമാരക്കാരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു കൂട്ടം പരിപാടികളാണ് എന്നും ഫ്ളവേഴ്സ് ടിവിയിലൂടെ പ്രേക്ഷകരെ തേടിയെത്തിയിട്ടുള്ളത്. ആ വിശ്വാസമാണ് ഈ കാഴ്ചയുടെ പൂക്കാലത്തിന്റെ വിജയവും.

തുടര്‍ച്ചയായി രണ്ട് വര്‍ഷം പ്രൊമാക്സ് പുരസ്കാരം നേടുകവഴി അന്താരാഷ്ട്ര തലത്തിലും ഫ്ളവേഴ്സ്  വരവറിയിച്ചിട്ടുണ്ട്. താരസമ്പന്നമായ ഇവന്റുകളും, അവാര്‍ഡ് നിശയും മാത്രമല്ല ഫ്ളവേഴ്സ് ഗ്രൂപ്പില്‍ നിന്ന് പ്രേക്ഷകര്‍ക്കായി എത്തിയിട്ടുള്ളത്, മറിച്ച് അതത് പ്രദേശങ്ങളില്‍ സംഘടിപ്പിച്ച് വരുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലുകളും  ഇന്ന് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top