തന്റെ മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല; ജസ്റ്റിസ് ചെലമേശ്വര്‍

ചീഫ് ജസ്റ്റിസിന്റെ അധികാരം മുതിര്‍ന്ന ജഡ്ജിമാരുമായി പങ്കിടണമെന്ന ആവശ്യവുമായി മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതം അറിയിച്ച് ജസ്റ്റിസ് ചെലമേശ്വര്‍. 24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ തുറന്നടിച്ചു. മുന്‍പ്, മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് തന്റെ വിധി റദ്ദാക്കിയത് സൂചിപ്പിച്ചുകൊണ്ടായിരുന്നു ജുഡീഷ്യറിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന തരത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ പ്രതികരിച്ചത്.
ചീഫ് ജസ്റ്റിസിന്റെ അധികാരവുമായി ബന്ധപ്പെട്ട് ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ ചെലമേശ്വര്‍ വിസമ്മതം അറിയിച്ചതോടെ കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേക്ക് ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ നടത്തിയ പ്രതിഷേധ വാര്‍ത്താസമ്മേളനത്തിന് നേതൃത്വം നല്‍കിയത് ജസ്റ്റിസ് ചെലമേശ്വര്‍ ആയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here