Advertisement

കേന്ദ്രസര്‍ക്കാറിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്

April 12, 2018
Google News 1 minute Read
justice kurian joseph

കേന്ദ്രത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തയച്ചു. ജഡ്ജി നിയമന ശുപാര്‍ശകളില്‍ കേന്ദ്രം തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് കത്ത്. ജസ്റ്റിസ് കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ ഏഴംഗ ബഞ്ച് പരിഗണിക്കുണം. കേന്ദ്രം തീരുമാനം എടുക്കാത്തതിനെതിരെ ‍ബെഞ്ച് വിധി പ്രസ്താവിക്കണമെന്നുമാണ് കത്തിലുള്ളത്. സുപ്രീം കോതിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. ഇനിയും കോടതി ഇടപെട്ടില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ലെന്നും കത്തിലുണ്ട്. ബെഞ്ചില്‍ മുതിര്‍ന്ന ഏഴ് പേരെയേ ഉള്‍പ്പെടുത്താവൂ എന്നും ആവശ്യമുണ്ട്. ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പകര്‍പ്പ് 22ജഡ്ജിമാര്‍ക്കും നല്‍കി.

justice kurian joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here