Advertisement

കത്വയിലെ പെണ്‍കുട്ടിയെ അപമാനിച്ച് പോസ്റ്റിട്ട ബാങ്ക് മാനേജറെ പുറത്താക്കി

April 13, 2018
Google News 0 minutes Read

കാശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അപമാനിച്ച് പോസ്റ്റിട്ട ബ്രാഞ്ച് മാനേജറെ പുറത്താക്കി. കൊട്ടക് മഹിന്ദ്രയുടെ പാലാരിവട്ടം ബ്രാ‍ഞ്ചിലെ ഉദ്യോഗസ്ഥനായ വിഷ്ണു നന്ദകുമാറിനെയാണ് പുറത്താക്കിയത്. പാലാരിവട്ടം ശാഖയിലെ അസിസ്റ്റന്റ് മാനേജറാണ് വിഷ്ണു. ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ഇയാള്‍.

ആസിഫയുടെ അരുംകൊലയെ വര്‍ഗീയവല്‍കരിച്ച് ഫെയ്‌സ്ബുക്കില്‍ ഇയ്യാള്‍ കമന്റിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ” എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ വിഷ്ണു ഫെയ്സ് ബുക്ക് ഡി ആക്ടിവേറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് കൊട്ടക്കിന്റെ ഔദ്യോഗിക പേജിലേക്ക് പ്രതിഷേധം പടര്‍ന്നു. കോട്ടക് ബാങ്കിന്റെ ഫെയ്സ്ബുക്ക് പേജിന്റെ റേറ്റിങ് കുത്തനെ താണു. പോരാത്തതിനെ തുടര്‍ന്ന് നിരവധി കോളുകളാണ് ബാങ്കിലേക്ക് വന്നത്. വിഷ്ണു നന്ദകുമാറിനെ കോട്ടക് മഹീന്ദ്രയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിനുമാരംഭിച്ചു. തുടര്‍ന്നാണ് ബാങ്ക് മാനേജര്‍ ജിജി ജേക്കബ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായി അറിയിച്ചത്. സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടുന്ന തരത്തില്‍ പ്രതികരണം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here