Advertisement

പാറ്റൂര്‍ ഭൂമി പിടിച്ചെടുക്കാനുള്ള ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

April 13, 2018
Google News 0 minutes Read

പാറ്റൂര്‍ ഭൂമി പിടിച്ചെടുക്കാനുള്ള ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വസ്തുതകൾ പരിശോധിക്കാതെയാണ് ഉത്തരവ് എന്നു വിലയിരുത്തിയാണ് കോടതിയുടെ നടപടി. പാറ്റൂരിൽ ഫ്ലാറ്റുടമയുടെ കൈവശം പതിനാറര സെന്റ് കുടുതൽ ഉണ്ടന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 12 സെന്റ് തിരിച്ചെടുത്ത് ബാക്കി നാലര സെന്റ് പിടിച്ചെടുക്കാനാണ് ലോകായുക്ത ഉത്തരവിട്ടത്. അളന്ന് തിട്ടപ്പെടുത്താതെയായിരുന്നു നിർദേശം. ലോകായുക്ത ഉത്തരവിനെതിരെ ഫ്ലാറ്റുടമയാണ് കോടതിയെ സമീപിച്ചത്. ആർട്ടെക്‌ ബിൽഡേഴ്സ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ചത്.

വിവാദമായ ഫ്ലാറ്റ് ഉള്‍പ്പെട്ട 4.36 സെന്റ് ഭൂമി തിരിച്ച് പിടിക്കണമെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് ലോകായുക്ത നിർദേശം നൽകിയിരുന്നത്. പാറ്റൂരില്‍ ജല അതോറിറ്റിയുടെ മലിനജലക്കുഴല്‍ മാറ്റിയിട്ടതിലൂടെ സ്വകാര്യ ഫ്ലാറ്റ്‌ നിര്‍മാണ കമ്പനിക്ക് 12.75 സെന്റ് ഭൂമി അന്യായമായി ലഭിച്ചെന്നതാണ് വിവാദമായ കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here