പ്രീതി സിന്റയെ ഞെട്ടിച്ച് ക്രിസ് ഗെയ്ല്‍; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഗെയ്ല്‍ താണ്ഡവം

ഒരു സിക്‌സര്‍ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഉടമ പ്രീതി സിന്റയ്ക്ക്. എല്ലാവരും വിമര്‍ശിച്ച, കോടികള്‍ മുടക്കി ഐപിഎല്‍ താരലേലത്തില്‍ ആരും സ്വന്തമാക്കാന്‍ തയ്യാറാകാതിരുന്ന പഞ്ചാബ് താരം ക്രിസ് ഗെയ്‌ലാണ് പ്രീതി സിന്റയെ ഞെട്ടിച്ചത്. അതും, ഒരു പടുകൂറ്റന്‍ സിക്‌സറിലൂടെ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തിലാണ് ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ സിക്‌സര്‍.
ചെന്നൈയുടെ ദീപക് ചാഹര്‍ എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്തില്‍ ഗെയ്‌ല്‍ ഈ സീസണിലെ ഏറ്റവും വലിയ സിക്‌സ് പറത്തിയതുകണ്ട് പ്രീ സിന്റി അന്തംവിട്ട് വാ പൊളിച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
നാല് സിക്‌സറുകളും ഏഴ് ഫോറുമടക്കം 33 ബോളില്‍ നിന്ന് 63 റണ്‍സെടുത്താണ് ഗെയ്‌ല്‍ പുറത്തായത്.നേരത്തെ ഐപിഎല്‍ താരലേലത്തില്‍ ആരും ലേലത്തില്‍ വിളിക്കാതിരുന്ന ക്രിസ് ഗെയിലിനെ അവസാന നിമിഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് രണ്ട് കോടി രൂപ നല്‍കി ടീമിലെത്തിക്കുകയായിരുന്നു.
Big six by gayl in ipl 2018 ?? pic.twitter.com/Y5LbTh280e
— Usa updates (@Usaupdates2) April 15, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here