പുനലൂരിൽ ഷോപ്പിംഗ് ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും; ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ നിരവധി സര്‍പ്രൈസുകള്‍!!!

ഏപ്രിൽ 7 മുതൽ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടന്നു വരുന്ന ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തിരശീല വീഴും. പുനലൂരിന്റെ ഷോപ്പിംഗ് സംസ്കാരത്തിന് പുതിയ മാനം നൽകിയ ഷോപ്പിംഗ് ഫെസ്റ്റിവലിന് വലിയ ജന പിന്തുണയായിരുന്നു ലഭിച്ചത്.
അവസാന ദിവസമായ ഇന്ന് നിരവധി കൗതുകങ്ങളാണ് ഫെസ്റ്റിവൽ വേദിയിൽ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഗായകൻ അഫ്‌സൽ, നടി സാധിക, കോമഡി ഉത്സവത്തിൽ പങ്കെടുത്ത് ജന ലക്ഷങ്ങളുടെ മനസ്സിൽ ചേക്കേറിയ ഓട്ടിസം ബാധിച്ച അനന്യ മോൾ എന്നിവരുടെ സാന്നിധ്യം അവസാന ദിവസത്തിന്റെ ഹൈലൈറ്റാണ്. ഒപ്പം സിയ ഉൽ ഹഖ്, രാധിക എന്നിവരുടെ ഗാനമേള, മഹാമുദ്ര ഡാൻസ് വേൾഡ് അവതരിപ്പിക്കുന്ന ഡാൻസ് ഷോ, കോമഡി ഉത്സവത്തിലെ ഹാസ്യ താരങ്ങളായ ശരത് കുണ്ടയം, ജോബിൻ വള്ളംകുളം എന്നിവയും വേദിയിൽ അരങ്ങേറും.
ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here