ശ്രീജിത്തിന്റെ കസ്റ്റഡി മരണം; നിര്‍ണ്ണായക വെളിപ്പെടുത്തല്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ ലോക്കപ്പില്‍ ഉണ്ടായിരുന്ന വിജു എന്നയാളുടേതാണ് വെളിപ്പെടുത്തല്‍. വാരാപ്പുഴ സ്റ്റേഷനില്‍ എത്തിക്കുമ്പോഴേ ശ്രീജിത്ത് അവശനാണെന്നാണ് വിജു പറയുന്നത്. എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും വയറുവേദന എടുക്കുന്നതായി ശ്രീജിത്ത് പറഞ്ഞു. പോലീസ് തല്ലിയെന്ന് ശ്രീജിത്ത് വിജുവിനോട് പറഞ്ഞുവെന്നുമാണ് വെളിപ്പെടുത്തല്‍. വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ വിജുവിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിരപരാധിയെന്ന് കണ്ട് തിരിച്ചയക്കുകയായിരുന്നു. അതേസമയം ശ്രീജിത്തിനെ അറസ്റ്റ് രേഖപ്പെടുത്തി ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് തിരിച്ചയച്ചെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബവും രംഗത്ത് എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here