റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം; മുഖ്യപ്രതി അപ്പുണ്ണി പിടിയില്‍

റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അപ്പുണ്ണിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
രാജേഷിന്റെ കൊലപാതകത്തില്‍ പ്രധാന ഗൂഢാലോചനക്കാരനാണ് അപ്പുണ്ണി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ കേസിലെ മറ്റൊരു പ്രതി അലിഭായിക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയത് അപ്പുണ്ണിയാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ക്ക് പല സഹായങ്ങള്‍ ചെയ്തുകൊടുത്തതും അവരെ ചേര്‍ത്ത് കൊലപാതകത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയതും അപ്പുണ്ണിയാണ്.
കേസിലെ മറ്റ് പ്രതികളെയെല്ലാം പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തപ്പോഴും അപ്പുണ്ണി ഒളിവിൽ തുടരുകയായിരുന്നു. രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സത്താർ എന്നയാളെയാണ് ഇനി കേസിൽ പിടികൂടാനുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here