ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയെന്ന് സൂചന; ശരീരത്തില്‍ അസാധാരണ ചതവുകളെന്ന് റിപ്പോര്‍ട്ട്

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിര്‍ണായകമായ റിപ്പോര്‍ട്ട് പുറത്ത്. കസ്റ്റഡി മരണത്തിന് മൂന്നാംമുറ ഉപയോഗിച്ചതായാണ് സൂചന. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. ശരീരത്തില്‍ ചതവുകള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ മുറിവുകളുണ്ടാകാത്ത വിധത്തില്‍ പ്രത്യേക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്നും സൂചനകളുണ്ട്.
രണ്ട് തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവുകൾ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ലാത്തി പോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയതെന്ന് സംശയം.സംഭവത്തില്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചു. മർദ്ദനം എങ്ങനെയെന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. അന്വേഷണ സംഘം വിദഗ്ധോപദേശം തേടി. അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് ശുപാർശ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here