ട്രക്ക് നദിയിലേക്ക് മറിഞ്ഞു; 21 മരണം; 30 പേർക്ക് പരിക്ക്

21 dead in truck accident at madhya pradesh

മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ സോൻ നദിക്ക് മുകളിലുള്ള പാലത്തിൽ നിന്ന് ട്രക്ക് മറിഞ്ഞ് 21 പേർ മരിച്ചു. മുപ്പതുപേർക്ക് പരിക്കേറ്റിറ്റുണ്ട്.

സിൻഗ്രുളിയിൽ നിന്ന് സിദ്ധിയിലേക്ക് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിനുള്ളിൽ ആളുകൾ ഇനിയും കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

6070 അടി താഴ്ചയിലേക്കാണ് ട്രക്ക് പതിച്ചത്. ട്രക്ക് പുറത്തെടുക്കാൻ ശ്രമം നടന്നുക്കൊണ്ടിരിക്കുകയാണ്. പൊലീസും ജില്ലാ കലക്ടറും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top