ശ്രീജിത്തിനെ ആളുമാറി പിടിച്ചതാണെന്ന് അന്വേഷണ സംഘം

ശ്രീജിത്ത് യഥാര്‍ത്ഥ പ്രതിയായിരുന്നില്ലെന്ന് അന്വേഷണ സംഘം. വീട് ആക്രമിച്ച കേസില്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. പരാതിക്കാരനടക്കം നിരവധി പേരുടെ മൊഴിയെടുത്ത ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സിഐ മുതലുള്ളവര്‍ പ്രതിയായേക്കും. നടപടി ക്രമങ്ങളിലും ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.
ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചിട്ടുണ്ട്. അഞ്ച് ഡോക്ടർമാരാണ് സംഘത്തിലുള്ളത്. മർദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകൾ സംഘം വിലയിരുത്തും. ശ്രീജിത്തിന്റെ പേശികൾക്ക് ചതവുണ്ടെന്നും ശരീരത്തിൽ ഉരഞ്ഞ പാടുകളുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകുന്നുണ്ട്. ഉരുട്ടിക്കൊലയാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here