മോശം സ്വഭാവമുള്ളവര്‍ പോലീസ് സേനയില്‍ വേണ്ട; കര്‍ശന നിലപാടുമായി ഡിജിപി

മൂന്നാംമുറയ്‌ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ചിലരുടെ ദൂഷ്യപെരുമാറ്റം പോലീസ് സേനയ്ക്ക് മുഴുവന്‍ കളങ്കമാണ്. അത്തരക്കാര്‍ സേനയില്‍ തുടരേണ്ടതില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുറന്നടിച്ചു. സമാധാന അന്തരീക്ഷം തകർക്കാനുള്ള നവമാധ്യമങ്ങൾ വഴിയുള്ള നീക്കത്തെ ജാഗ്രതയോടെ കാണണമെന്നും ഡിജിപി പറഞ്ഞു.എസ്പി മാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് ഡിജിപി വിമര്‍ശനം ഉന്നയിച്ചത്.
മോശം സ്വഭാവക്കാരെ കണ്ടെത്തി നേരായ മാർഗത്തിലാക്കാൻ പരിശീലനം നൽകണം. പിന്നെയും നന്നായില്ലെങ്കില്‍ പിരിച്ചുവിടാൻ നടപടി സ്വീകരിക്കണം. ഐജി, എസ്പി എന്നിവർ ഈ കർശന നിർദേശം പാലിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. മതസൗഹാർദം തകർക്കുന്ന ചെറിയ പ്രശ്ങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും കർശന നടപടി സ്വീകരിക്കണമെന്നും ബെഹ്റ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here