സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു

Supreme Court India

സു​പ്രീം കോ​ട​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ജ​സ്റ്റീ​സ് ബി.​എ​ച്ച്. ലോ​യ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.  ബ്ര​സീ​ലി​ൽ നി​ന്നു​ള്ള ഹാ​ക്ക​ർ​മാ​രാ​ണ് വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

“ഈ ​സൈ​റ്റ് ഇ​പ്പോ​ള്‍ ല​ഭ്യ​മ​ല്ല’ എ​ന്ന അ​റി​യി​പ്പാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ഐ​ടി വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More