Advertisement

രാജ്യത്തെ ബാങ്കുകളിൽ ചരിത്രത്തിലാദ്യമായി ഏറ്റവുമധികം കള്ളനോട്ടുകൾ എത്തിയത് നോട്ട് അസാധുവാക്കലിന് ശേഷം

April 20, 2018
Google News 1 minute Read
fake note

രാജ്യത്തെ ബാങ്കുകളിൽ ചരിത്രത്തിലാദ്യമായി ഏറ്റവുമധികം കള്ളനോട്ടുകൾ എത്തിയതും, സംശയകരമായ ഇടപാടുകൾ നടന്നതും നോട്ടസാധുവാക്കലിന് ശേഷമെന്ന് റിപ്പോർട്ട്
സംശയകരമായ ഇടപാടുകളുടെ എണ്ണത്തിൽ 400% വർധനയാണുണ്ടായിരിക്കുന്നത്. എസ്ടിആർ വിഭാഗത്തിൽ 4.73 ലക്ഷം ഫയലുകളാണ് കണ്ടെത്തിയിരിക്കുന്നത്.

2016-17 കാലത്തെ കണക്കുകളാണ് പുറത്തു വിട്ടിരിക്കുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചന്വേഷിക്കുന്ന ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റേതാണ് കണ്ടെത്തൽ.
2015-16 ൽ കള്ളനോട്ടുകളുടെ എണ്ണം 4.10 ലക്ഷം ആയിരുന്നത് 201617 ൽ 7.33 ലക്ഷമായി ഉയർന്നു. പലയിടങ്ങളിൽ നിന്ന് നിരോധിച്ച കറൻസി കണ്ടെടുത്തതായ വാർത്തകളും വന്നിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here