Advertisement

വരാപ്പുഴ കസ്റ്റഡി മരണം; ആലുവ റൂറല്‍ എസ്പിയെ സ്ഥലം മാറ്റി

April 21, 2018
Google News 0 minutes Read

ആലുവ റൂറൽ എസ്പി എ.വി.ജോർജിനെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. തൃശൂർ പോലീസ് അക്കാദമിയിലേക്കാണ് മാറ്റം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പി ആരോപണ വിധേയനായതോടെയാണ് സ്ഥലംമാറ്റിയിക്കുന്നത്. രാഹുൽ ആർ. നായർക്കാണ് ആലുവ റൂറലിന്‍റെ ചുമതല നൽകിയിരിക്കുന്നത്. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിന്റെ പ്രത്യേക സ്‌ക്വാഡിലുള്ളവരായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here