പുരുഷ സെക്സ് റോബോര്‍ട്ടുകള്‍ വിപണിയിലേക്ക്

ലോകത്തെ ആദ്യത്തെ പുരുഷ സെക്സ് റോബോര്‍ട്ടുകള്‍ ഈ വര്‍ഷം വിപണിയിലെത്തും. കാലിഫോര്‍ണിയയിലെ റിയല്‍ബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഈ റോബോര്‍ട്ടുകളെ വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഇവ ലോകത്തിന് മുന്നില്‍ വലിയ ആശങ്കയുണ്ടാക്കുന്നുവെന്നാണ് റോബോട്ടിക്സ് വിദഗ്ധനായ നോയര്‍ ഷാക്കി പറയുന്നത്. സ്ത്രീകളുടെ അനുവാദമില്ലാതെ റോബോര്‍ട്ട് ലൈംഗിക ബന്ധം നടത്തിയാല്‍ അത് പീഡനമായി കണക്കാക്കാമോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. യന്ത്രത്തെ പ്രോഗ്രാം ചെയ്ത് എടുത്ത അണിയറ പ്രവര്‍ത്തകര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നാണ് നോയര്‍ പറയുന്നത്. ഒരു സെക്‌സ് റോബോട്ടിന് മറ്റേതൊരു റോബോട്ടിനെയും പോലെ തന്നെ സ്വന്തമായി ആഗ്രഹങ്ങളില്ല. അവയെല്ലാം കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വഴി മാത്രം ചലിക്കുന്ന ഉപകരണങ്ങളാണ് അപ്പോള്‍ പിടികൂടേണ്ടത് ആ റോബോര്‍ട്ടില്‍ ആ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തയാളെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here