Advertisement

ഉഷ്ണ തരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം

April 23, 2018
Google News 0 minutes Read

ഈ വർഷം ഉഷ്ണ തരംഗംമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് സർക്കാർ മുൻകരുതൽ നടപടികൾ തുടങ്ങി. ഉഷ്ണ തരംഗം ഇന്ത്യ മുഴുവൻ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നോഡൽ ഓഫീസർമാരെ നിയമിച്ചു.

40 ഡിഗ്രിയോ അതിൽക്കൂടുതലോ ചൂട് തുടർച്ചയായി രണ്ടുദിവസം അനുഭവപ്പെടുന്നതാണ് ഉഷ്ണതരംഗം. മനുഷ്യനും മറ്റുജീവികൾക്കും കൃഷിക്കും അപകടമുണ്ടായേക്കാവുന്ന സാഹചര്യമാണിത്. കടുത്ത ചൂടേറ്റ് മോഹാലസ്യവും ചിലപ്പോൾ ജീവഹാനിക്കുതന്നെ കാരണമാവുന്ന തളർച്ചയും ഉണ്ടായേക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here