ഷാഹിദ് കപൂർ തന്റെ രണ്ടാമത്തെ കുട്ടിയുടെ വരവ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ഇങ്ങനെ

shahid kapoor

ബോളിവുഡ് താരം ഷാഹിദ് കപൂർ രണ്ടാമതും അച്ഛനാവാൻ ഒരുങ്ങുന്നു. ഇക്കാര്യം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ സാധാരണ വെളിപ്പെടുത്തലുകളിൽ നിന്നും മാറി അൽപ്പം ‘ക്യൂട്ട്’ ആയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യത്തെ മകൾ മിഷയുടെ ചിത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബലൂണിന് മുകളിൽ ‘ബിഗ് സിസ്റ്റർ’ എന്ന എഴുതിയ ചിത്രത്തിന് മുകളിൽ കിടക്കുന്ന മിഷയുടെ ചിത്രമാണ് ഷാഹിദ് പങ്കുവെച്ചത്.

shahid kapoor

ഷാഹിദ്-മീര ദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ മിഷ പിറന്നു. 2015 ജൂലൈ 7 നാണ് ഷാഹിദ് കപൂറും മീര രാജ്പുത്തും വിവാഹിതരാകുന്നത്. 2016 ലാണ് മിഷ പിറക്കുന്നത്.

shahid kapoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top