മുഖത്ത് നോക്കിയാല്‍ ചിരിവരും; ഒരുമിച്ച് അഭിനയിക്കാന്‍ ഇനി പറ്റില്ല

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയായിരുന്നു സംയുക്ത വര്‍മ്മ. വിവാഹ ശേഷമാണ് നടി സിനിമയ്ക്ക് ഇടവേള നല്‍കി കുടുംബജീവിതത്തിലേക്ക് ചേക്കേറിയത്. ഭര്‍ത്താവ് ബിജുമേനോനുമൊത്തുള്ള ജോഡിയില്‍ പിറന്ന ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.
സംയുക്തയുടെ സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് ഭര്‍ത്താവും നടനുമായ ബിജുമേനോന്റെ മറുപടി ഇങ്ങനെ…’ഒരുമിച്ച് സിനിമയില്‍ അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാല്‍ ഒരുമിച്ച് അഭിനയിക്കുന്നത് വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയാല്‍ ചിരിവരും. അത് കൊണ്ട് ഒരുമിച്ച് അഭിനയിക്കാന്‍ പ്രയാസമായിരിക്കും. ഞങ്ങളുടെ വിവാഹ നിശ്ചയത്തിന് ശേഷമാണ് മേഘ മല്‍ഹാര്‍ എന്ന ചിത്രം ചെയ്തത്. ഒരു സീരിയസ് ചിത്രമായിരുന്നു അത്. സീരിയസ് ഡയലോഗുകളും ഉണ്ട്. എന്നിട്ടും മുഖത്തോട് മുഖം നോക്കിയപ്പോഴൊക്കെ ഞങ്ങള്‍ക്ക് ചിരി വന്നു. അത് കൊണ്ട് ഇനി ഒരുമിച്ച് ഒരു അഭിനയം ഉണ്ടാകില്ല’.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here