നഴ്സുമാരുടെ മിനിമം വേതന വിജ്ഞാപനം; ഉത്തരവിനെതിരെ മാനേജുമെന്റുകള്‍

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ച സർക്കാർ ഉത്തരവിനെതിരേ ആശുപത്രി മാനേജുമെന്റുകള്‍ കോടതിയിലേക്ക്. ഉത്തരവ് പ്രകാരമുള്ള ശമ്പളം ജീവനക്കാർക്കു കൊടുക്കാൻ കഴിയില്ലെന്നും ഉത്തരവ് നടപ്പാക്കിയാൽ 120 ശതമാനം ചികിത്സാച്ചെലവ് കൂടുമെന്നുമാണ് ആശുപത്രി മാനേജുമെന്റുകളുടെ വാദം.
ആശുപത്രി ജീവനക്കാർക്കു മുഴുവൻ ഇത്തരത്തിൽ വേതനം നൽകേണ്ടിവരുന്പോൾ വൻ സാന്പത്തിക ബാധ്യത സൃഷ്ടിക്കപ്പെടും. ഈ അവസ്ഥ സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ഇതിനു കഴിഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മാനേജുമെന്റ് പ്രതിനിധികൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here