Advertisement

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒരാള്‍ക്ക് കൂടി എച്ചഐവി രോഗബാധ

April 27, 2018
Google News 1 minute Read
hiv

ആര്‍സിസിയിൽ നിന്ന് രക്തം സ്വീകരിച്ചത് വഴി എച്ച്ഐവി ബാധിച്ച് ആണ്‍കുട്ടി മരിച്ചതായി പരാതി.  എച്ച്ഐവി ബാധിച്ച് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി മരിച്ചതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുന്നത്.  കഴിഞ്ഞ മാസം 26 നായിരുന്നു മരണം. കുട്ടിയുടെ അച്ഛനാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.  ആര്‍സിസിയിൽ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് ആര്‍സിസിയുടെ വാദം.  എന്നാല്‍ ആര്‍സിസിയില്‍ നിന്ന് മാത്രമാണ് രക്തം സ്വീകരിച്ചതെന്നാണ് കുട്ടിയുടെ അച്ഛന്‍ പറയുന്നത്.   ലുക്കീമിയ ചികിത്സക്കിടെ പലതവണ രക്തം സ്വീകരിച്ച കുട്ടിക്ക്, ഓഗസ്റ്റ് മാസത്തിലാണ് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തുന്നത്.
കുട്ടിയെ വിദഗ്ധ പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് ആര്‍സിസി അയച്ചിരുന്നു. എന്നാൽ ഇതിന്‍റെ വിശദാംശങ്ങള്‍ ആ‍ര്‍സിസിയും എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയും കുട്ടിയുടെ കുടുംബത്തെ അറിയിച്ചില്ലെന്നും പരാതിയുയരുന്നുണ്ട്.

hiv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here