Advertisement

ലിഗ കണ്ടല്‍ക്കാട്ടില്‍ എത്തിയതെന്ന് സംശയിക്കുന്ന ചെറുവള്ളം കണ്ടെത്തി

April 27, 2018
Google News 0 minutes Read

വിദേശ യുവതി ലിഗ കോവളത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ പോലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചു. ലിഗ മരിച്ചുകിടന്ന പ്രദേശത്തേക്ക് എത്താൻ ഉപയോഗിച്ച ചെറുവള്ളം പോലീസ് കണ്ടെത്തി. പ്രദേശത്തെ പുഴയിൽ മീൻപിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളമാണിത്. പോലീസ് വള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ ലിഗ ഈ വള്ളത്തിൽ തന്നെയാണോ എത്തിയതെന്ന കാര്യം പോലീസ് സ്ഥിരീകരിക്കുന്നില്ല.

അതിനിടെ പ്രദേശത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗൈഡുകള്‍, പ്രദേശത്തെ ലഹരി ഉപയോഗിക്കുന്ന സ്ഥിരം സംഘങ്ങള്‍ എന്നിവരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്.  ലിഗ തനിച്ചല്ല കണ്ടല്‍ക്കാട്ടിലേക്ക് എത്തിയതെന്ന നിഗമനത്തിലാണ് സംശയാസ്പദമായി കണ്ടെത്തിയ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here