പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകൻ സി.പ്രതാപൻ തൂങ്ങി മരിച്ച നിലയിൽ

ഡെൽഹിയിലെ പ്രമുഖ സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകൻ സി.പ്രതാപനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയിൽ സരായ് ജൂലിയാനയിൽ നിന്നും ടാക്‌സിയിൽ ദിൽഷാദ് ഗാർഡനിലെ വസതിയിലേക്ക് പോയിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്.
രാത്രിയിൽ തന്നെ വീട്ടിൽ വെച്ച് മരണം സംഭവിച്ചെങ്കിലും രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. വെളുപ്പിനെ 3.47 വരെ വാട്ട്‌സ്ആപ്പിൽ പ്രതാപൻ ഉണ്ടായിരുന്നതായി കാണപ്പെടുന്നു. മരണത്തെക്കുറിച്ച് വാട്ട്‌സ്ആപ്പിലൂടെ ചില സുഹൃത്തുക്കളോട് ഇന്നലെ രാത്രി സൂചിപ്പിച്ചെന്ന് സംസാരമുണ്ട്. കടബാദ്ധ്യതയാണ് മരണത്തിന് കാരണമെന്ന് ആതമഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചതായി അറിയുന്നു. ഭാര്യയും മൂന്ന് മക്കളും നാട്ടിലാണ്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ജിടിബി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here