ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് സൂചന; പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

കോവളത്ത് വിദേശ യുവതി ലിഗ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ മരണം കൊലപാതകം തന്നെയെന്നാണ് അന്വേഷണലസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് നടന്നതെന്ന് സൂചന.
ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുള്ളതായി പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടിയിലേക്ക് പോലീസ് പ്രവേശിക്കുക. ഇന്ന് വൈകീട്ടോടെ റിപ്പോര്‍ട്ട് ഔദ്യോഗികമായി അന്വേഷണസംഘത്തിന് ലഭിക്കും. തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസതടസമായിരിക്കും തലച്ചോറിലെ രക്തം കട്ടപിടിക്കാന്‍ കാരണമായതെന്ന് ഡോക്ടര്‍മാരുടെ നിഗമനം.
അതേസമയം, മൃതദേഹം ആദ്യം കണ്ട പരിസരവാസികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പൊലീസ് കാണുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ഇവർ മൃതദേഹം കണ്ടിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. ലിഗ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്നതാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here