മലയാളത്തില്‍ ‘കുഞ്ഞാലി മരക്കാര്‍’ പോര്; മോഹന്‍ലാലോ മമ്മൂട്ടിയോ?

മലയാള സിനിമയില്‍ പൊരിഞ്ഞ യുദ്ധം നടക്കുകയാണ്. യുദ്ധം നടക്കുന്നത് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറും മോഹന്‍ലാലിന്റെ കുഞ്ഞാലിമരക്കാറും തമ്മില്‍. കുഞ്ഞാലിമരക്കാര്‍ എന്ന ചരിത്ര സിനിമ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്നും ഓഗസ്റ്റ് സിനിമാസ് ചിത്രം പുറത്തിറക്കുമെന്നും ആദ്യം അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനും കുഞ്ഞാലിമരക്കാര്‍ എന്ന ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നായിരുന്നു പ്രിയദര്‍ശന്‍ ചിത്രത്തിന് പേരിട്ടത്. അതിന് പിന്നാലെ ആരാധകര്‍ക്കിടയിലും കുഞ്ഞാലിമരക്കാര്‍ ചര്‍ച്ചയായി. ആരാണ് ശരിക്കും കുഞ്ഞാലിയായി എത്തുന്നത്? മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ ഉപേക്ഷിച്ചോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിച്ചത്. അതിന് മറുപടിയായി ഇതാ നിര്‍മ്മാതാവ് ഷാജി നടേശന്‍ എത്തിയിരിക്കുന്നു. ഓഗസ്റ്റ് സിനിമാസിന്റെ മമ്മൂട്ടി- സന്തോഷ് ശിവന്‍ കുഞ്ഞാലി മരക്കാര്‍ പ്രോജക്ട് ഉപേക്ഷിച്ചോ എന്ന ആരാധകരുടെ സംശയത്തിന് മറുപടിയാണ് ഷാജി നടേശന്‍ തന്നിരിക്കുന്നത്. കുഞ്ഞാലിമരക്കാര്‍ എന്ന മമ്മൂട്ടി ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് ആരാധകരുടെ സംശയത്തിന് ഉത്തരം നല്‍കിയിരിക്കുന്നത്. ഇതോടെ, മലയാള സിനിമ കാത്തിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ പോരാട്ടത്തിനാണ്…ഏത് കുഞ്ഞാലിയാകും മലയാള സിനിമയെ വിസ്മയിപ്പിക്കുക എന്ന് ഇനി കാത്തിരുന്ന് കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here