ആര്‍സിസിയില്‍ ചികിത്സ തേടിയ 40പേര്‍ക്ക് എച്ച്ഐവി ബാധ

Rcc

ഒന്നര വര്‍ഷത്തിനിടെ ആര്‍സിസിയിൽ നിന്ന് രക്തം നല്‍കിയവരിൽ 40 പേര്‍ക്കാണ് എച്ച്ഐവി ബാധ കണ്ടെത്തി.  എന്നാല്‍ ഈ വിവരം രോഗികളെ ആ വിവരം ആശുപത്രി അധികൃതര്‍ അറിയിക്കാറില്ല.  ഒന്നര വര്‍ഷത്തിനിടയില്‍ എത്ര ദാതാക്കളില്‍ എച്ച് ഐ വി ബാധ കണ്ടെത്തിയെന്ന വിവരാവകാശ ചോദ്യത്തിനുത്തരമായാണ് ഇത്രയും പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി അറിയിച്ചത്.അതേസമയം, വിളിച്ചാൽ കിട്ടുന്നവരെ മാത്രം രോഗ വിവരം അറിയിക്കുമെന്നാണ് ആര്‍ സി സിയുടെ വിശദീകരണം.

എച്ച്ഐവി അല്ലാതെ മറ്റു പകര്‍ച്ച വ്യാധികള്‍ കണ്ടെത്തിയത് 22 പേര്‍ക്കാണ്. എന്നാൽ ഇതില്‍ പലരേയും രോഗബാധയെക്കുറിച്ച് അറിയിച്ചിട്ടില്ല. ഇവരിൽ പലരും അര്‍.സി.സിയിലെത്തി വീണ്ടും രക്തം നല്‍കുകയും ചെയ്തു.
രക്ത ഗ്രൂപ്പിങ് കാര്‍ഡുകളുടെ നിര്‍മാണ തീയതിയും കാലാവധി കഴിയുന്ന തീയതിയും രേഖപ്പെടുത്താൻ ഇവിടെ രജിസ്റ്റര്‍ ഇല്ലെന്നു ആര്‍സിസി നല്‍കിയ ഉത്തരത്തില്‍ ഉണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More