യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാരോട് സൗദി ഇന്ത്യൻ എംബസി

സംഘർഷം നിലനിൽക്കുന്ന യമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാർക്ക് സൗദിയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് പോകുന്നവരുടെ പാസ്‌പോർട്ട് രണ്ട് വർഷത്തേക്ക് കണ്ടുകെട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.

ഇന്ത്യക്കാർ യമനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. യമനിലേക്കുള്ള യാത്രയെ സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ യമനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാ വിലക്ക് തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top