മേയ് 3 മുതല്‍ 11 വരെ മഅദ്‌നി കേരളത്തില്‍

ബംഗളൂരു സ്ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി. എൻഐഎ പ്രത്യേക കോടതിയാണ് അനുമതി നൽകിയത്. മേയ് മൂന്നു മുതൽ 11 വരെ മഅദനിക്ക് കേരളത്തിൽ തങ്ങാമെന്ന് കോടതി അറിയിച്ചു. അർബുദ രോഗിയായ മാതാവിനെ കാണാൻ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅദനി അപേക്ഷ നൽകിയിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top