അരുണിന്റെ വിവാഹത്തിന് പാട്ടുപാടിയും ഡാൻസ് കളിച്ചും പ്രിയാ വാര്യർ

priya warrier dances

സിനിമാ താരം അരുണിന്റെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാഹത്തിനെത്തിയ അഡാർ ലൗവ് ടീമിന്റെ ചിത്രങ്ങളും വീഡിയോയും സോഷഅയൽ മീഡിയയിൽ തരംഗമാകുന്നു. പ്രിയാ വാര്യറിന്റെ വീഡിയോയാണ് കൂട്ടത്തിൽ ഏറ്റവും ഹിറ്റ്. പാട്ടിനൊപ്പം താളം പിടിച്ചും ചുവടുവെക്കുകയും ചെയ്യുന്ന പ്രിയയെ വീഡിയോയിൽ കാണാം.

ബാലതാരമായി മലയാള സിനിമയിൽ എത്തിയ അരുണിനെ പിന്നീട് അധികം ചിത്രങ്ങളിൽ നാം കണ്ടിട്ടില്ല. വളർന്നുവലുതായ ശേഷം അഡാർ ലൗവ് എന്ന ചിത്രത്തിലൂടെ അരുൺ വീണ്ടും വെള്ളിത്തിരയിൽ എത്തി. പിന്നീട് നാം കേൾക്കുന്നത് അരുണിന്റെ വിവാഹവാർത്തയാണ്.

കഴിഞ്ഞ ദിവസമാണ് അരുൺ വിവാഹിതനാകുന്നത്. അശ്വതിയാണ് വധു. ഡോക്ടറാണ് അശ്വതി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More