ഐസ്‌ക്രീം രുചിച്ച് പണം നേടാം! ചീഫ് ടേസ്റ്റിങ്ങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 20

സൗജന്യമായി ഐസ്‌ക്രീം രുചിക്കാൻ കിട്ടുക, മാത്രമല്ല, അതിന് പണം ഇങ്ങോട്ട് തരിക ! നടക്കണ കാര്യം പറ ഭായ് എന്ന് പറയാൻ വരട്ടെ, സംഭവം സത്യമാണ് ! ചീഫ് ടേസ്റ്റിങ്ങ് ഓഫീസറായി ജോലിചെയ്യാം ഹാവ്‌മോർ ഐസ്‌ക്രീമിൽ.
അഹമാദാബാദിലായിരിക്കും ആദ്യ ഘട്ടം. ജൂൺ 15 മുതൽ 17 വരെ നീളുന്ന ഈ ത്രിദിന അസൈൻമെന്റിന് ശേഷം ചീഫ് ടേസ്റ്റിങ്ങ് ഓഫീസർക്ക് എവിടെയൊക്കെ പോകേണ്ടി വരും എന്നതിനെ കുറിച്ച് പൂർണ്ണ അറിവ് ലഭിക്കും. ഭക്ഷണം, യാത്ര ചിലവ്, താമസം എന്നിവയെല്ലാം കമ്പനി നോക്കും !
ഇത് എന്നാൽ മുഴുനീള ജോലി അല്ല. പാർട്ട് ടൈം ജോലിയാണ്. അവർ വിളിക്കുമ്പോൾ മാത്രം സ്ഥലത്തെത്തിയാൽ മതി.
ജോലിക്കായി അപോക്ഷിക്കാൻ ഒരു രണ്ട് മിനിറ്റ് വീഡിയോ നിങ്ങൾ കമ്പനി വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണം. നിങ്ങളെ പറ്റി, നിങ്ങൾക്ക് എത്രമാത്രം ഇഷ്ടമാണ് ഐസ്‌ക്രീം, എന്നിവയാണ് വീഡിയോയിൽ പറയേണ്ടത്.
4000 രൂപയാണ് ഐസ്‌ക്രീം രുചിക്കുക എന്ന ജോലിക്കായി നിങ്ങൾക്ക് ലഭിക്കുന്നത് ! ചീഫ് ടേസ്റ്റിങ്ങ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷിക്കാനായി https://havmor.com/thecoolestsummerjob/apply എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here