‘ദയവ് ചെയ്ത് ജഗതി ശ്രീകുമാറിനെ കൊല്ലരുത്. അദ്ദേഹം സന്തോഷവാനായി പേയാടുള്ള വീട്ടിലുണ്ട്’

ജഗതി ശ്രീകുമാർ മരിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന് എതിരെ മകൾ പാർവതി  രംഗത്ത്. ഫെയ്സ് ബുക്കിലൂടെയാണ് ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയുള്ള അമർഷം പാർവതി പ്രകടിപ്പിച്ചിരിക്കുന്നത്.അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കിൽ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം. അതാണല്ലോഎല്ലാവരുടേയും ആഗ്രഹം എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സോഷ്യൽ മീഡിയയിൽ ഉള്ളവർ.

കലാകാരന്മാർ എന്നുള്ളത് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം. അവർക്കുമുണ്ട് വികാരങ്ങൾ.
ഇപ്പോൾ അദ്ദേഹത്തിന് വായിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വർത്തമാനം പറയാനുള്ള കപ്പാസിറ്റി ഉണ്ട്, ആളുകളെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. പക്ഷേ ഈ ഒരു ന്യൂസ് വായിക്കുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മെന്റൽ ഷോക്ക് നിങ്ങൾ മനസിലാക്കിയിരിക്കണം.അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു  വരാൻ നിങ്ങൾ ചെയ്തില്ലെങ്കിലും പ്രാർത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യർത്ഥനയാണ്. എന്നാണ് പാർവതി പറയുന്നത്. പാർവതിയുടെ വീഡിയോ കാണാം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More