ഐശ്വര്യ റായ് കാൻസിൽ അണിഞ്ഞ ഗൗൺ ഒരുക്കിയത് 125 ദിവസങ്ങൾ കൊണ്ട് ! സവിശേഷതകൾ കാണാം

കഴിഞ്ഞ വർഷം ഐശ്വര്യ റായ് കാൻസ് ചലച്ചിത്ര മേളയിൽ അണിഞ്ഞ വസ്ത്രം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു ഡിസ്‌നി പ്രിൻസസിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു ഐശ്വര്യയുടെ ഗൗൺ. സിൻഡ്രല്ല-എസ്‌ക്ക് ബ്ലൂ ഗൗൺ അന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലുൾപ്പെടെ ചർച്ചയായി. വർഷം മറ്റൊരു സ്‌റ്റൈലിഷ് ഡ്രസുമായി എത്തിയ ഐശ്വര്യ ഈ വർഷവും ഫാഷനിസ്റ്റകളുടേയും ആരാധകരുടേയും മനംകീഴടക്കി.
കഴിഞ്ഞ വർത്തേതുപോലെ ലോക പ്രശസ്ത ഡിസൈനർ മൈക്കിൾ സിൻകോ തന്നെയാണ് ഈ വർഷവും ഐശ്വര്യയുടെ ഗൗൺ ഒരുക്കിയിരിക്കുന്നത്. ‘ബട്ടർഫ്‌ളൈ ഗൗൺ’ എന്നാണ് ഈ ഗൗണിന്റെ പേര്.
വയലറ്റ്, ബ്ലൂ എന്നീ നിറങ്ങളിൽ ഒരുക്കിയ ഗൗണിന്റെ പിന്നിലായി 20 അടി നീളത്തിൽ വസ്ത്രാഞ്ചലവും ഉണ്ടായിരുന്നു.
കാൻസിൽ ഇത് ഐശ്വര്യയുടെ 17 ആം വർഷമാണ്.
നിരവധി ആളുകൾ 3000 മണിക്കൂറുകളെടുത്താണ് (125 ദിവസം) ഗൗൺ രൂപകൽപ്പന ചെയ്തത്. ഗൗണിൽ സരോവ്‌സ്‌കി ക്രിസ്റ്റലുകൾ, മൾട്ടി-ഹ്യൂസ് ക്രിസ്്റ്റലുകൾ, എന്നിവ തുന്നി ചേർത്തിട്ടുണ്ട്.
മറായ കേരി, റിഹാന്ന, ബിയോൺസ്, ജെന്നിഫർ ലോപ്പസ് എന്നിവർക്ക് ഗൗണൊരുക്കിയിട്ടുണ്ട് മൈക്കിൾ സിൻകോ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here