Advertisement

ഇസ്ലാമാബാദിൽ പാലം തകർന്നുവീണു; ഏഴ് മരണം

May 14, 2018
Google News 0 minutes Read
islamabad bridge collapsed

പാലം തകർന്ന് വീണ് ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. പാക് അധിനിവേശ കശ്മീരിൽ തടിപ്പാലം തകർന്ന് വീണാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ഒൻപത് പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നാലു പേർക്കു കയറാവുന്ന പാലത്തിൽ ഫോട്ടോയെടുക്കാനായി 25 വിദ്യാർഥികൾ ഒരേസമയം കയറിയതാണ് അപകടത്തിന് കാരണമായത്.

ഫൈസലാബാദിലെയും ലഹോറിലെയും രണ്ടു കോളജുകളിൽനിന്നെത്തിയ വിദ്യാർഥികളാണ് അപകടത്തിൽ പ്പെട്ടത്. കാണാതായവർക്കായുള്ള തിരച്ചിൽ സൈന്യം ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here