ഇത് ട്രോളോ പരസ്യമോ? കേരള ടൂറിസം പേജില്‍ ട്രോളന്‍മാരുടെ ഒഴുക്ക്

കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും അതേ തുടര്‍ന്നുള്ള രാഷ്ട്രീയ സന്ദേഹങ്ങളും രാജ്യത്തെ മുഴുവന്‍ ചൂടുപിടിപ്പിച്ചിരിക്കുന്ന വേളയില്‍ മലയാളി ട്രോളന്‍മാരെ കവച്ച് വെച്ച് കേരള ടൂറിസം ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലെ പരസ്യം.

“കുഴപ്പം പിടിച്ചതും കടുപ്പമേറിയതുമായ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്ലാ എംഎല്‍എമാരേയും ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടുത്തെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേയ്ക്ക്” – കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ കേരള ടൂറിസം ഫേസ്ബുക്ക് പേജിലിട്ട രസികന്‍ രാഷ്ട്രീയ പോസ്റ്റ്‌ ആണിത്. ഒരു പരസ്യമെന്ന നിലയിലാണ് ഫേസ്ബുക്കില്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും ഇതിന് ഏറെ രാഷ്ട്രീയ മാനങ്ങളുമുണ്ട്.

പണം എറിഞ്ഞ് എംഎല്‍എമാരെ വിലക്കെടുക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഈ പരസ്യം ട്രോളായും പരിഗണിക്കപ്പെടുന്നത്. ചില പ്രമുഖ പാര്‍ട്ടികള്‍ അത്തരത്തില്‍ എംഎല്‍എമാരെ നഷ്ടപ്പെടാതിരിക്കാന്‍ വ്യക്തമായ രാഷ്ട്രീയ തീരുമാനത്തില്‍ എത്തും വരെ അവരെ അകലെയുള്ള റിസോര്‍ട്ടുകളില്‍ ഒളിപ്പിച്ച് താമസിപ്പിച്ച ചരിത്രമുണ്ട് ദേശീയ രാഷ്ട്രീയത്തില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More