വ്യത്യസ്ത ഇനം പക്ഷി മൃഗാദികളുടെ കൗതുക കാഴ്ചയുമായി ഷോപ്പിംഗ് ഫെസ്റ്റിവലിലെ അക്വാ പെറ്റ് ഷോ

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായി മുന്നേറുകയാണ്.
വ്യത്യസ്തമായ അനവധി പക്ഷി മൃഗാദികളുടെ പ്രദർശനവും വില്പനയും ഒരുക്കിയിട്ടുള്ള അക്വാ പെറ്റ് ഷോ മേളയിലെ ശ്രദ്ധേയ കാഴ്ചയാണ്. വിശാലമായ രീതിയിൽ ഒരുക്കിയിരിക്കുന്ന അക്വാ പെറ്റ് ഷോയിൽ അൻപതിലധികം വ്യത്യസ്ത ഇനത്തിൽ പെട്ട പക്ഷികളാലും ആറിലധികം ഇനങ്ങളിലുള്ള മൃഗങ്ങളാലും 30 ഇലധികം പ്രാവിനങ്ങളാലും സമ്പന്നമാണ്.
സുനാമി പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ കഴിവുള്ള പ്രത്യേക തരം ജീവികളും മേളയിലുണ്ട്. 25 ഇനം ഫാൻസി കോഴികളും അക്വാ പെറ്റ് ഷോയുടെ ഭാഗമാണ്. അതിൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഫാൻസി കോഴിയായ ബ്രഹ്മ എന്ന ഇനമാണ് ഏറ്റവും ആകർഷണം. ദിനോസറിന്റെ പരമ്പരയിലുള്ള മെക്സിക്കൻ ഇഗ്വാന, അഞ്ചിനത്തിൽ പെട്ട എലികൾ, പല തരം മത്സ്യങ്ങൾ എന്നിവയും അക്വാ പെറ്റ് ഷോയിൽ ഒരുക്കിയിട്ടുണ്ട്.
ആഫ്രിക്ക, മെക്സിക്ക, അമേരിക്ക, ചൈന, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് മിക്ക ജീവികളും.
വൈകുന്നേരം 4 മണി മുതൽ 6 മണി വരെ പക്ഷികളെ കൂടു തുറന്ന് വിടും എന്നുള്ളത് മറ്റൊരു മേളക്കും അവകാശപ്പെടാനാവാത്ത പ്രത്യേകതയാണ്. കായംകുളത്തും കരുനാഗപ്പള്ളിയിലും ഒപ്പം ഗൾഫിലും ബ്രാഞ്ചുകളുള്ള എ.എസ്.കെ ദോഹ പെറ്റ്സിന്റെ നിയന്ത്രണത്തിലാണ് ഷോ നടത്തുന്നത്.
പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും എഡ്യൂക്കേഷണൽ പാർട്ണർ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here