യാത്രവിമാനത്തിൻറെ കോക്പിറ്റ് വിൻഡോ തകർന്നു

യാത്രയ്ക്ക് ഇടയിൽ ചൈനീസ് യാത്രവിമാനത്തിന്റെ കോക്പിറ്റ് വിൻഡോ തകർന്നു. ഇതിനെ തുടർന്ന് പൈലറ്റിനു പരിക്കേറ്റു. എയർബസ് എ319 വിമാനമാണ് അപകടത്തിൽ പെട്ടത്.
ഷിചൂൻ ഏയർലെൻസിൻറെ ബെയ്ജിങ്ങിൽ നിന്നും ടിബറ്റിലേക്ക് തിങ്കളാഴ്ച രാവിലെയാണ് വിമാനം പുറപ്പെട്ടത്. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. 119 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
സഹ പൈലറ്റിൻറെ ശരീരത്തിൻറെ പകുതി ഭാഗം ശരിക്കും പുറത്തായിരുന്നു. അദ്ദേഹം സീറ്റ് ബെൽട്ട് ഇട്ടത് കൊണ്ട് മാത്രമാണ് പുറത്തേക്ക് പറന്നുപോകാതിരുന്നത്. 3,0000 അടി ഉയരത്തിൽ വിമാനം നിൽക്കുമ്പോഴാണ് സംഭവം നടന്നത്. യാത്രക്കാരെ സുരക്ഷിതമാക്കി വിമാനം അടിയന്തര ലാൻറിംഗ് നടത്തിയ ക്യാപ്റ്റനോട് ഷിചൂൻ ഏയർലെൻസ് നന്ദി പറഞ്ഞ് പ്രത്യേക അഭിനന്ദന സന്ദേശം ഇറക്കി.
വിമാനത്തിൻറെ വിൻഡോ തകർന്നതോടെ ഫൈ്‌ലറ്റ് കൺട്രോൾ യൂണിറ്റിനും ചില കേടുപാടുകൾ സംഭവിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here