അജയ് ദേവ്ഗൺ മരിച്ചെന്ന് വ്യാജ പ്രചാരണം

പ്രശസ്ത ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചെന്ന് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര മഹാബലേശ്വറിലുണ്ടായ അപകടത്തിൽ മരിച്ചെന്നായിരുന്ന വ്യാജവാർത്തകൾ. സിനിമയിലെ ചിത്രങ്ങൾ സഹിതമാണ് പ്രചാരണങ്ങൾ നടക്കുന്നത്.
എന്നാൽ, ഈ പ്രദേശത്ത് അപകടം നടന്നിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജവാർത്തയുടെ ഉറവിടം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അജയ് ദേവ്ഗൺ ഇപ്പോൾ മുംബൈയിൽ തന്നെയുണ്ടെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ.
fake death news of ajay devgun
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here