റംസാൻ വെടിനിർത്തൽ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ

റംസാൻ മാസത്തിൽ ജമ്മു കശ്മീരിൽ സൈനിക നടപടിയുണ്ടാകരുതെന്ന് സുരക്ഷാ സൈന്യത്തിന് കേന്ദ്ര നിർദ്ദേശം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. ഷോപ്പിയാൻ ജില്ലയിലെ ജമ്‌നാഗിരിയിൽ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സൈനികർ ശക്തമായ തിരിച്ചടി നൽകി. സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
നേരത്തെ, പുൽവാമ ജില്ലയിലെ ത്രാളിൽ കാട്ടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിൽ ഭീകരരും സൈനികരും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. പുണ്യമാസത്തിൽ സൈനിക നടപടി ഒഴിവാക്കി കേന്ദ്രസർക്കാർ ഉത്തരവിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here