വസ്ത്രധാരണത്തിലും ഡയലോഗിലും മാത്രം മോഡേൺ; ഭർത്താവിന്റെ പേര് വാലാക്കിയ സോനത്തെ കളിയാക്കി തസ്ലീമ; വായടപ്പിച്ച് സോനം

sonam kapoor and anand ahuja

വിവാഹ ശേഷം ഭർത്താവിന്റെ പേര് തന്‌റെ പേരിനൊപ്പം ചേർത്ത സോനം കപൂറിനെ വിമർശിച്ച് ഴെുത്തുകാരി തസ്ലീമ നസ്രിൻ രംഗത്ത്. എന്നാൽ അവരുടെ വായടപ്പിച്ച സോനം കപൂറിന്റെ ട്വീറ്റാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്.

ആനന്ദ് അഹൂജയെ വിവാഹം ചെയ്ത ശേഷം സോനം കപൂർ തന്റെ പേര് സോനം കപൂർ അഹൂജ എന്ന് മാറ്റി, എന്നാൽ ആനന്ദ് അഹൂജ തന്റെ പേര് ആനന്ദ് അഹൂജ കപൂർ ന്നെ് മാറ്റുമോ എന്ന് തസ്ലീമ തന്റെ ട്വീറ്റിൽ ചോദിക്കുന്നു. മോഡേൺ വസ്ത്രധാരണവും, ഡയലോഗുമെല്ലാം ഉണ്ടെങ്കിലും സിനിമാ ലോകത്തെ മിക്കവരും മോഡേൺ അല്ലെന്നും അവർ ഇന്നും പാട്രിയാർക്കിയിലും അന്ധവിശ്വാസങ്ങളിലും വിശ്വസിക്കുന്നുവെന്നും തസ്ലീമ ട്വിറ്ററിലൂടെ തുറന്നടിച്ചു.

വിമർശനങ്ങൾക്ക് മറുപടിയുമായി സോനം തന്നെ രംഗത്തെത്തി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സോനം നിലപാട് വ്യക്തമാക്കിയത്. ‘ഞങ്ങൾ ഒരുപാടു കാലമായി പ്രണയത്തിലായിരുന്നു. ഏറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്. ഫെമിനിസം എന്താണെന്ന് അവർക്ക് അറിയില്ലെങ്കിൽ നെറ്റിൽ തിരഞ്ഞ് അവരതിന്റെ അർഥമെന്തെന്ന് ആദ്യം മനസ്സിലാക്കട്ടെ. പിന്നെ ആനന്ദ് പേര് മാറ്റിയില്ലെന്ന് ഇവർ എങ്ങനെ പറയുന്നു’ എന്ന് സോനം ചോദിച്ചു. ഇതോടെ ആനന്ദിന്റെ അക്കൗണ്ടുകൾ പരിശോധിച്ചവർ ആനന്ദ് എസ് അഹൂജ എന്ന പുതിയ പേര് കണ്ടു. ഇതോടെ വിമർശകരുടെ വായടഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top