‘മഹാനടി’യ്ക്ക് എതിരെ ജെമിനി ഗണേശന്റെ മകള്‍

mahanadi

തെലുങ്കു നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിനെതിരെ ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ് രംഗത്ത്. ജെമിനി ഗണേശന്റെ ആദ്യ ഭാര്യയിലെ മകളാണ് കമല. സാവിത്രിയ്ക്ക് ആദ്യമായി മദ്യം നല്‍കിയത് അച്ഛനല്ല. അണിയറ പ്രവര്‍ത്തകര്‍ അച്ഛനെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. സാവിത്രി ‘പ്രാത്പം’എന്ന സിനിമ ചെയ്യുന്ന അവസരത്തില്‍ ഞാന്‍ എന്റെ അച്ഛനോടൊപ്പം അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവല്‍ക്കാരും ഞങ്ങളെ വീടിനകത്തേക്ക് കടത്തിവിട്ടില്ല. അതിനു ശേഷം ഞാന്‍ ആ വീട് കണ്ടിട്ടില്ല. സിനിമയില്‍ അച്ഛനെ മോശമായി ചിത്രീകരിച്ചിരിക്കുന്നത് വേദനയുണ്ടാക്കുന്നുവെന്നും കമല പറയുന്നു.

തെക്കേ ഇന്ത്യയിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റാണ് കമല. തെക്കേ ഇന്ത്യയില്‍ ആദ്യമായി ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത് കമലയുടെ നേതൃത്വത്തിലായിരുന്നു.

mahanadiനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More