ഹാരി-മേഗൻ രാജകീയ വിവാഹം ഇന്ന്

ഹാരി രാജകുമാരന്റേയും മേഗൻ മാർക്കലിന്റെയും രാജകീയ വിവാഹത്തിന് ഇന്ന് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കും. വിൻഡ്സറിലെ സെന്റ് ജോർജ് ചാപ്പലിൽ വിവാഹിതരാവും.
മേഗന്റെ പിതാവ് തോമസ് മാർക്കിൾ ഹൃദ്രോഗം കലശലായതിനേത്തുടർന്ന് ചികിത്സയിലായതിനാൽ വിവാഹത്തിൽ പങ്കെടുക്കില്ലെന്നും മേഗന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ നടത്തുക ചാൾസ് രാജകുമാരനായിരിക്കുമെന്നും കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. മേഗന്റെ അമ്മ ഡോറിയ വിവാഹത്തിൽ പങ്കെടുക്കും. ഡോറിയ വെള്ളിയാഴ്ച ഹാരിയുടെ മുത്തശ്ശിയായ എലിസബത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി.
വിവാഹത്തിനു ശേഷം നവദന്പതികൾ നഗരത്തിലൂടെ പര്യടനം നടത്തി നഗരവാസികളുടെ സ്നേഹാശംസകൾ ഏറ്റുവാങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here