അൺലിമിറ്റഡ് കുരുത്തക്കേടുമായി കട്ടുറുമ്പിലെ കുട്ടിപട്ടാളം ഇന്ന് തിരുവല്ലയിൽ

ഫ്ളവേഴ്സ് ടെലിവിഷൻ സംഘടിപ്പിക്കുന്ന കലാ വ്യാപാര വിപണന മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ വിജയകരമായ ഒൻപതാം ദിവസത്തിലേക്ക് കടക്കുകയാണ്.

നിരവധി സ്റ്റാളുകളിലായി വ്യത്യസ്ത കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിൽ ദിവസം കൂടും തോറും തിരക്കും കൂടുകയാണ്.

ഒൻപതാം ദിവസമായ ഇന്ന് ഷോപ്പിംഗ് ഫെസ്റ്റിവൽ വേദിയിൽ ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ പരിപാടിയായ “കട്ടുറുമ്പി”ലെ കുട്ടി കുരുന്നുകളുടെ പ്രകടനങ്ങൾ അരങ്ങേറും. അതിനോടൊപ്പം തന്നെ ചലച്ചിത്ര പിന്നണി ഗായകരായ ശ്യാം പ്രസാദ്, സംഗീത ശ്രീകാന്ത് എന്നിവർ ഒരുക്കുന്ന ഗാന സന്ധ്യ, കോമഡി ഉത്സവത്തിലെ ഹാസ്യ താരങ്ങളായ പ്രതിഞ്ജൻ, അഭിരാമി എന്നിവരുടെ കോമഡി ഷോ, ദ്രോണ ഡാൻസ് കമ്പനിയുടെ ഡാൻസ് ഷോ എന്നിവയും അരങ്ങേറും. മേള 21 ന് സമാപിക്കും.

പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും എഡ്യൂക്കേഷണൽ പാർട്ണർ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top