നിപ വൈറസ്; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വാർഡുകൾ തുറന്നു

calicut medical college opens new ward to treat nipah virus patients

കോഴിക്കോട് പന്തിരിക്കരയിലെ പനി മരണങ്ങൾക്ക് കാരണം നിപാ വൈറസെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതയിൽ. പനി ബാധിതരായി ചികിത്സ തേടിയെത്തുന്നവർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വാർഡുകൾ തുറന്നിട്ടുണ്ട്. അതേ സമയം സ്ഥിതിഗതികൾ വിലയിരുത്തതിനായി കേന്ദ്രസംഘം ഇന്നു പേരാമ്പ്രയിലെത്തും.

നിപാ വൈറസ് രോഗ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരെ പരിചരിച്ചിരുന്ന നേഴ്‌സും ഇന്ന് പനി ബാധിച്ച് മരിച്ചു. ഈ സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്ന നിർദേശം.

calicut medical college opens new ward to treat nipah virus patients

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More